ആർഎസ്എസിനെ വിമർശിച്ചതിന് യുവാക്കൾക്കെതിരെ കേസെടുത്ത പോലീസിനെതിരെ പോപുലര്‍ ഫ്രണ്ട്. പോലിസില്‍ വര്‍ധിച്ചുവരുന്ന സംഘപരിവാര സ്വാധീനം വലിയ അപകടം വിളിച്ചുവരുത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നിരപരാധികളെ പോലിസ് തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ പ്രചാരണം ശക്തമാക്കാനാണ് പോപുലര്‍ ഫ്രണ്ട് തീരുമാനം. ഇന്ത്യന്‍ ജനത ആര്‍എസ്എസിനെ തെരുവില്‍ കല്ലെറിയുന്ന സാഹചര്യമുണ്ടാവും. കേസുകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താമെന്ന് നോക്കേണ്ടന്നും എത്രകണ്ട് കള്ളക്കേസുകള്‍ ചുമത്തിയാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു: ആറുപേര്‍ക്ക് പരിക്ക്
‘പോലിസിന്റെ ഓപറേഷന്‍ കാവല്‍ എന്നതിന് പകരം ഓപറേഷന്‍ ആര്‍എസ്എസ് കാവല്‍ എന്നാക്കി മാറ്റുകയാണ് വേണ്ടത്. ആര്‍എസ്എസിന്റെ വര്‍ഗീയതയെ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ അവരെ അകറ്റിനിര്‍ത്താന്‍ തുടങ്ങിരിക്കുന്നു. അവരുടെ വിദ്വേഷവും കൊലവിളിയും ജനം തിരിച്ചറിഞ്ഞതോടെ ആര്‍എസ്എസ് വര്‍ഗീയതക്കെതിരെ പൊതുബോധം രൂപപ്പെട്ടുവരികയാണ്. ഞങ്ങളുടെ ശത്രു മുസ്ലിംകളല്ല, പോപുലര്‍ ഫ്രണ്ട് ആണെന്ന് ആര്‍എസ്എസ് നിലവിളിക്കുകയാണ്. പൊതുസമൂഹം അവരുടെ ചെയ്തികളെ തിരിച്ചറിഞ്ഞ് അകറ്റിനിര്‍ത്തുന്നുവെന്ന ബോധ്യമാണ് ഇതിനുകാരണം. സാമൂഹിക മാധ്യങ്ങളിലൂടെ ആര്‍എസ്എസിനെ തുറന്നുകാട്ടിയതോടെ അത്തരം ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് പോലിസിനെ ഉപയോഗിച്ച് നടത്തുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സ്വീകാര്യതയുള്ള പ്രൊഫൈലുകള്‍ തിരഞ്ഞുപിടിച്ചാണ് കേസ്സെടുക്കുന്നത്. തനിക്കെതിരെ മാത്രം ആറോ, ഏഴോ സ്‌റ്റേഷനുകളില്‍ കേസ്സെടുത്തുവെന്നാണ് അറിയുന്നതെന്നും റഊഫ് വ്യക്തമാക്കി.
പരമാവധി കേസ്സെടുക്കാനാണ് പോലിസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.
ആര്‍എസ്എസിനെതിരെ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പോസ്റ്റുകള്‍ സമൂഹത്തിന് പ്രശ്‌നമാണെന്നാണ് പോലിസ് പറയുന്നത്. സമൂഹമെന്നത് സംഘപരിവാര്‍ ആണോയെന്ന് പോലിസ് വ്യക്തമാക്കണം. ഫാഷിസത്തെ എതിര്‍ക്കുന്നവരെ ആസൂത്രിതമായി നിശബ്ദമാക്കാനുള്ള നീക്കം അനുവദിക്കില്ല. എഡിജിപി വിജയ് സാക്കറെയെ വിമര്‍ശിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. ഈ കേസില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ല. അറസ്റ്റ് ചെയ്യട്ടെ. നിയമപരമായി നേരിടും. ആര്‍എസ്എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നിലവില്‍ 25ലധികം കേസുകള്‍ എടുത്തിട്ടുള്ളവരെ നേരിട്ടറിയാം. ആര്‍എസ്എസ് ക്രിമിനലായ വല്‍സന്‍ തില്ലേങ്കരി ആലപ്പുഴയില്‍ നടത്തിയ കൊലവിളി പ്രസംഗത്തിലെ വര്‍ഗീയത ചൂണ്ടിക്കാട്ടി നിരപരാധികള്‍ക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്. കേരളാ പോലിസില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചുവെന്ന് സിപിഎം ജില്ലാസമ്മേളനങ്ങളില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പോലിസിലെ ആര്‍എസ്എസ് സാന്നിധ്യം തുറന്നുസമ്മതിക്കുന്നു. അപ്പോള്‍ ആരാണ് കേരളാ പോലിസിനെ നിയന്ത്രിക്കുന്നത്’, അദ്ദേഹം ചോദിക്കുന്നു.
Post Your Comments