KeralaLatest NewsNews

25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സിപിഐ നേതാവിനെ സമീപിച്ചു: വെളിപ്പെടുത്തലുമായി പന്ന്യൻ രവീന്ദ്രൻ

ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ ബർദനെപോലുള്ള ഇടതു നേതാക്കൾക്കെ കഴിയൂ എന്നും പന്ന്യൻ പറയുന്നു.

ആലപ്പുഴ: ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്, 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സിപിഐ നേതാവ് എ ബി ബർദനെ കാണാൻ വന്നതായി പന്ന്യൻ രവീന്ദ്രൻ. എന്നാൽ ബർദൻ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചതിന് താൻ സാക്ഷിയാണെന്ന് പന്ന്യൻ വെളിപ്പെടുത്തുന്നു.

2005 ൽ പാർലമെന്റിൽ എത്തിയ പന്ന്യൻ രവീന്ദ്രൻ 2006 ൽ പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി. അന്ന് കേന്ദ്രത്തിൽ ഇടതു പിന്തുണയോടെ യുപിഎ ഭരണം.അക്കാലത്ത് സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി അംബാനി 25 കോടി രൂപയുമായി നേരിട്ട് ജനറൽ സെക്രട്ടറി എ.ബി ബർദനെ കാണാനെത്തി എന്നാണ് പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ. ആ കൂടിക്കാഴ്ചയുടെ അനുഭവം പന്ന്യൻ ഇങ്ങനെ വിവരിക്കുന്നു.

Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന

ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ ബർദനെപോലുള്ള ഇടതു നേതാക്കൾക്കെ കഴിയൂ എന്നും പന്ന്യൻ പറയുന്നു. രാജ്യത്തെ തലമുതിർന്ന കമ്യുണിസ്റ്റ് നേതാവ് ആയിരുന്ന എ ബി ബർദന്റെ വിയോഗത്തിന് ആറു വർഷം തികയുമ്പോഴാണ് പന്ന്യന്റെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button