റിയാദ്: പള്ളികളിലെ സുരക്ഷാ നിബന്ധനകൾ കർശനമാക്കി കുവൈത്ത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിലും, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലും സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ശക്തമായി നടപ്പിലാക്കാനാണ് തീരുമാനം. പള്ളികളിലെത്തുന്നവർ കൃത്യമായ രീതിയിൽ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നാണ് നിർദ്ദേശം. പള്ളികളിലെത്തുന്നവർ ശരിയായ രീതിയിൽ മാസ്‌കുകൾ ധരിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുകയും പ്രാർത്ഥനകൾക്കെത്തുന്നവർ സ്വന്തമായുള്ള നിസ്‌കാര പായ കൈവശം കരുതുകയും വേണം. പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്ന സമയങ്ങളിൽ പള്ളികളുടെ വാതിൽ, ജനൽ എന്നിവ തുറന്നിടണം. ജനുവരി 9 മുതൽ വിവാഹ ഉടമ്പടികളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പരമാവധി ആറ് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്.
Post Your Comments