കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്ന സംഘത്തിലെ 7 പേർ അറസ്റ്റിൽ. കോട്ടയം കറുകച്ചാലില്‍ നിന്ന് ദമ്പതികൾ അടക്കമുള്ളവരാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ നിന്നായി ഏഴുപേരാണ് പിടിയിലായിട്ടുള്ളത്. വലിയ ഉന്നത ബന്ധങ്ങളുള്ളവരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം.
ഫേസ്‌ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം അംഗങ്ങളാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത്. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയും കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തനം നടത്തുന്നത്. ദമ്പതികൾ അടക്കമുള്ളവരാണ് ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഇരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. പങ്കാളികളെ കൂടുതലായും ഭർത്തകകന്മാർ അന്യപുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ എപ്പരേടാണ് നിര്ബന്ധിക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്ന ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.
പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. വൈഫ് സ്വാപ്പിങ് അഥവാ കീ എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏര്‍പ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ വ്യാപകമാണ്. ക്ലബുകളിലെ നിശാപാര്‍ട്ടിക്ക് ഭാര്യാസമേതമെത്തുന്നവര്‍ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതില്‍നിന്ന് ഒരാള്‍ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി. 2013ല്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് ഇത് വൻ വിവാദമായിരുന്നു.
Post Your Comments