കണ്ണൂർ: ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നും അഞ്ച് കോടിയുടെ നാട്ടിലേക്ക് മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തളാപ്പ് ചാലില്‍ ഹൗസില്‍ ജുനൈദ് (24) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്ഷം ഒക്ടോബർ 4 നായിരുന്നു സംഭവം. പ്രതി ജോലി ചെയ്യുന്ന പണവിനിമയ സ്ഥാപനമായ ഡിജിറ്റല്‍ അസറ്റ്‌സ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍.സി.സിയിൽ നിന്നും അഞ്ച് കോടി രൂപയായിരുന്നു അടിച്ചെടുത്തത്.
ഇയാളും സുഹൃത്തുമായിരുന്നു പണം അടിച്ചെടുത്തത്. പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് രഹസ്യമായി ഇവിടേക്ക് വരികയായിരുന്നു. കമ്പനിയില്‍ അടയ്‌ക്കേണ്ട കളക്ഷന്‍ തുകയുമായാണ് കടന്നത്. സഹപ്രവര്‍ത്തകന്‍ പഴയങ്ങാടിയിലെ റിസ്വാനെ പോലീസ് തിരയുന്നു. കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം എന്തുചെയ്തുവെന്ന് അന്വേഷിച്ചുവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു.
Post Your Comments