ThiruvananthapuramCOVID 19KeralaNattuvarthaLatest NewsNewsIndia

കോവിഡ് വ്യാപനം : പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിക്കുന്നത്. വാക്‌സിനേഷന്‍, പരിശോധന, ജനിതക പരിശോധന എന്നിവയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇന്ന് ചേർന്ന ഉന്നതതല കൊവിഡ് അവലോകന യോഗത്തില്‍ മോദി രാജ്യത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി.

Also Read : ജനപ്രിയമല്ലാത്ത ബ്രാന്‍ഡ് മദ്യങ്ങള്‍ ഉടന്‍ വിറ്റുതീര്‍ക്കണം, ബീവ്റേജസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നിരീക്ഷണം ശക്തമാക്കി രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കണം. ജില്ലാ തലത്തില്‍ ആരോഗ്യസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. കൊവിഡിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണാതെ പോകരുത്. മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ തടസം കൂടാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button