പഞ്ചാബ്: സംസ്ഥാനത്തെ പുതിയ ഡിജിപിയായി വിരേഷ്കുമാർ ഭാവ്ര നിയമിതനായി. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ പഞ്ചാബിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ ഡിജിപിയാണ് വിരേഷ്കുമാർ.
നിലവിലുണ്ടായിരുന്ന പോലീസ് മേധാവി സിദ്ധാർത്ഥ് ചതോപാധ്യായയ്ക്ക് പകരമാണ് വിരേഷ് കുമാർ നിയമിക്കപ്പെട്ടത്. ദിനകർ ഗുപ്ത, പ്രബോദ് കുമാർ എന്നിവരടക്കം യുപിഎസ്സി നിർദേശിച്ച മൂന്നംഗ പട്ടികയിൽ നിന്നാണ് ഇദ്ദേഹത്തെ പഞ്ചാബ് സർക്കാർ തിരഞ്ഞെടുത്തത്.
ദിവസങ്ങൾക്ക് മുൻപ് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫിറോസ്പൂരിൽ അരമണിക്കൂറോളം ഓവർബ്രിഡ്ജിനു മുകളിൽ കുടുങ്ങിക്കിടക്കുന്നു. സംഭവത്തിൽ ഡിജിപി അടക്കം, ഉന്നതരോട് കേന്ദ്രസർക്കാർ വിശദീകരണം തേടിയിരുന്നു. സുരക്ഷാവീഴ്ചയുണ്ടായി 18 മണിക്കൂറിനു ശേഷമാണ് പഞ്ചാബ് പോലീസ് കേസെടുത്തത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ സ്ഥാനമാറ്റം.
Post Your Comments