KeralaLatest News

പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം : എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ : ആറ് പേര്‍ക്ക് സ്ഥലം മാറ്റം

ഇടുക്കി : പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം , എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ . ആറ് പേരെ സ്ഥലം മാറ്റി. സി.ഐ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയത്. വാഗമണ്‍ സ്വദേശി രാജ്കുമാര്‍ മരിച്ചത് കസ്റ്റഡി മര്‍ദ്ദനം കാരണമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ രണ്ട് കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാംപ്രതിയാണ് മരിച്ച രാജ്കുമാര്‍. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീര്‌മേട് സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ എത്തിയതു മുതല്‍ രാജ്കുമാര്‍ അവശനായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പ്രതി ഡോക്‌റോട് പറഞ്ഞതായാണ് സൂചന. തുടര്‍ന്ന് ബന്ധുക്കളും ഈ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇരു കാല്‍മുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടര്‍ന്ന് മാറിയതായി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button