Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,374 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,374 കോവിഡ് ഡോസുകൾ. ആകെ 22,822,125 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ആനക്കൊമ്പും , പുള്ളിപ്പുലിയുടെ തോലും കടത്താൻ ശ്രമിച്ചു : ഒരാൾ പിടിയിൽ

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 2,627 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 902 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

7,80,211 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,51,086 പേർ രോഗമുക്തി നേടി. 2,170 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 26,955 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 384,622 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: നിങ്ങളല്ലേ കുഞ്ഞിനെ കൊടുത്തുവിട്ടത്,ഇവിടെ കിടന്ന് ഷോ കാണിക്കരുത്:കുഞ്ഞിന്റെ ബന്ധുക്കളോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button