KottayamLatest NewsKeralaNattuvarthaNews

നിങ്ങളല്ലേ കുഞ്ഞിനെ കൊടുത്തുവിട്ടത്,ഇവിടെ കിടന്ന് ഷോ കാണിക്കരുത്:കുഞ്ഞിന്റെ ബന്ധുക്കളോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു കിട്ടിയ കുഞ്ഞിനെ കാണാനെത്തിയ ബന്ധുക്കളോട് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയാതായി പരാതി. കുഞ്ഞിനെ കാണാനെത്തിയ കുഞ്ഞിന്റെ അച്ഛനോടും ബന്ധുക്കളോടും സെക്യൂരിറ്റി ജീവനക്കാരൻ മോശമായി സംസാരിക്കുകയായിരുന്നു.

‘നിങ്ങളല്ലെ കുഞ്ഞിനെ കൊടുത്തു വിട്ടത്. എന്നിട്ട് ഇവിടെക്കിടന്ന് ഷോ കാണിക്കരുത്,’ എന്ന് ഇയാള്‍ ബന്ധുക്കളോട് അക്രോശിച്ചതായി പിതാവ് പറയുന്നു. കുട്ടിയെ വെള്ളിയാഴ്ച ഐസിയുവില്‍ നിന്നും മാറ്റി. ഇതിന് ശേഷം ശേഷം കുഞ്ഞിനെ ആർക്കും കാണാൻ സാധിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.

ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ പോലീസ് കണ്ടെത്തുകയും കുട്ടിയെ കടത്താന്‍ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ മെഡിക്കല്‍ കോളേജിന് സമീപമുളള ഹോട്ടലില്‍ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button