മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് സാങ്കേതികവിദ്യ മനുഷ്യനിലെ ആദ്യ പരീക്ഷണം ഈ വർഷം തന്നെ നടത്തും. പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാനാകും. 2016ലാണ് മസ്‌തിഷ്‌ക വൈകല്യങ്ങൾ കണ്ടെത്താനും അവ പരിഹരിക്കാനുമെന്ന ഉദ്ദേശത്തോടെ തന്റെ കമ്പനിയായ ന്യൂറാലിങ്ക് ഇലോൺ മസ്‌ക് സ്ഥാപിച്ചത്. 2021ൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കുരങ്ങ് മൈൻഡ് പോംഗ് ഗെയിം കളിച്ചിരുന്നു. ഇതോടെ ഈ സാങ്കേതികവിദ്യ മനുഷ്യനിൽ പരീക്ഷിക്കാനുളള പ്രവർത്തനങ്ങൾക്ക് കമ്പനി വേഗം കൂട്ടി. നേരത്തെ എലികളിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പരീക്ഷിച്ചിരുന്നു.
Also Read : സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും: മന്ത്രി മുഹമ്മദ് റിയാസ്
നികുതിയായി ₹83,000 കോടി അടയ്ക്കുമെന്ന് എലോൺ മസ്ക്
തളർവാതം ബാധിച്ചവർക്ക് മറ്റ് സഹായമില്ലാതെ അവരുടെ ജോലികൾ ചെയ്യാൻ സഹായിക്കാനും മസ്‌തിഷ്‌ക വൈകല്യമുളളവർക്ക് പ്രവൃത്തികൾ കൃത്യമായി ചെയ്യാനും ലക്ഷ്യമിട്ടാണ് തന്റെ കമ്പനി സ്ഥാപിച്ചതെന്നാണ് ഇലോൺ മസ്‌ക് അറിയിച്ചു.
Post Your Comments