MalappuramNattuvarthaLatest NewsKeralaNews

പാലം കടക്കുവോളം നാരായണ, കടന്ന് കഴിഞ്ഞാൽ കൂരായണ: ഫ്ലൈ ഓവർ ഉദ്ഘാടനത്തിന് ഒമിക്രോൺ മുഖ്യ അഥിതി, പരിഹാസം

ഉത്സവ സമാനമായ എടപ്പാളിലെ അന്തരീക്ഷം ഒരു സാമൂഹ്യ വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്

മലപ്പുറം: എടപ്പാൾ ഫ്ലൈ ഓവർ ഉദ്ഘാടനത്തിന് കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധം രൂക്ഷം. സംസ്ഥാനത്ത് കോവിഡ് കേസുകൾ അയ്യായിരത്തോളം ഉയർന്ന സാഹചര്യത്തിലും സർക്കാർ എടുത്ത ഈ തീരുമാനത്തെ വലിയ പിഴവായിട്ടാണ് സാമൂഹ്യമാധ്യമങ്ങളടക്കം ചൂണ്ടിക്കാണിക്കുന്നത്.

Also Read:ഫിറോസ് കുന്നുംപറമ്പിലിന്റെ സാമ്പത്തിക തട്ടിപ്പ്, അന്വേഷണത്തിനു പോയ മാദ്ധ്യമ പ്രവര്‍ത്തകരെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു

പൊതുസ്ഥലത്തു പരമാവധി ഒത്തുകൂടാവുന്ന ആളുകളുടെ എണ്ണം വരെ പ്രഖ്യാപിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇത്തരത്തിലുള്ള പരിപാടികൾ സൃഷ്ടിക്കുന്നുവെന്നാണ് പൊതുജനം ചോദിക്കുന്നത്. ഉത്സവ സമാനമായ എടപ്പാളിലെ അന്തരീക്ഷം ഒരു സാമൂഹ്യ വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മന്ത്രി മുഹമ്മദ്‌ റിയാസ് അടക്കമുള്ള പലരും അണിനിരണ ചടങ്ങായിരുന്നു എടപ്പാളിൽ നടന്നത്. ‘തൃപ്തിയായി. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. എടപ്പാൾ ആവേശക്കൊടുമുടിയിൽ. ജനം ആർത്തിരമ്പി’, ആൾക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതി. ഈ പോസ്റ്റിനെതിരെയും നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button