തിരുവനന്തപുരം: കേരളം ലഹരിമാഫിയകളുടെ താവളമായി മാറിയെന്ന്
മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. സംസ്ഥാനത്തെ പ്രധാന ലഹരി കേന്ദ്രം കോളേജ് ഹോസ്റ്റലുകളാണെന്നും അദ്ദേഹം പറഞ്ഞു. ‘ആരോഗ്യമിത്രം’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഋഷിരാജ് സിങ്ങിന്റെ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.
Read Also : ‘കർഷകൻ കവിളത്തടിച്ചു’ എന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം: വ്യക്തമാക്കി ബിജെപി എംഎൽഎ
‘ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ സമ്പന്നമായ സംസ്ഥാനമായതിനാല്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മലയാളിയുടെ കൈയില്‍ ധാരാളം പണമുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തില്‍ ലഹരി വസ്തുക്കള്‍ വാങ്ങുവാനുള്ള ശേഷി കൂടുതലായതുകൊണ്ടാണ് ലഹരി മാഫിയകളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയത്’ , അദ്ദേഹം പറഞ്ഞു.
മലയാളികള്‍ ആന്ധ്രാപ്രദേശില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും മാവോയിസ്റ്റ് അടക്കമുള്ള രാജ്യദ്രോഹശക്തികളുടെ സഹായവും ലഭിക്കുന്നുണ്ടെന്നും ഋഷിരാജ് വെളിപ്പെടുത്തി. എക്സൈസ് കമ്മിഷണറായിരുന്ന കാലയളവില്‍ 3000 കോടിയുടെ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാത്തത് തിരിച്ചടിയാണെന്നും ഋഷിരാജ് സിങ്ങ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments