കൊച്ചി: ഓപ്പറേഷന്‍ സമുദ്രഗുപ്ത് വഴി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ – എന്‍സിബി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പൗരനായ ഹാജി സലിമാണ് മയക്കുമരുന്ന് കടത്തിന് പിന്നില്‍. അടുത്തിടെ, പിടികൂടിയ മയക്കുമരുന്ന് ഹാജി സലിം എന്ന വ്യക്തിയാണ് വിതരണം ചെയ്തത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ എന്‍ഐഎ, ഐബി, റോ, എന്‍സിബി എന്നിവര്‍ ഇയാളെ നിരീക്ഷിച്ചു വരുകയാണ്. ഓപ്പറേഷന്‍ സമുദ്രഗുപ്ത പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ പങ്കാളിത്തത്തെ തുറന്നുകാട്ടുന്നതായാണ് റിപ്പോര്‍ട്ട്.
ഈ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടേയും അധോലോക ബന്ധവും പുറത്തു വന്നിരിക്കുകയാണ്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്കാണ് മയക്കുമരുന്ന് കടത്ത് സംഘം പണം നല്‍കിയിരുന്നതായും വിവരമുണ്ട്.
Post Your Comments