Latest NewsNewsInternational

വ്യാജ ഉരുളകിഴങ്ങുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്ത്: പിടിച്ചെടുത്തത് 13,000 കിലോ മയക്കുമരുന്ന്

പോലീസിനെ ഞെട്ടിച്ച് പുതിയ രീതിയില്‍ മയക്കുമരുന്ന് കടത്ത്, ഉരുളകിഴങ്ങിലെ ഈ വിദ്യ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലെന്ന് പോലീസ്

ബൊഗോട്ട: വ്യാജ ഉരുളകിഴങ്ങുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്ത്. കൊളംബിയയിലാണ് സംഭവം. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് കൊളംബിയയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളകിഴങ്ങുകളിലും പഴങ്ങള്‍ കയറ്റിയയ്ക്കുന്ന പെട്ടികളിലുമാണ് മയക്കുമരുന്ന് കടത്തുകാര്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് വന്‍തോതില്‍ വീര്യം കൂടിയ മയക്കുമരുന്നുകള്‍ എത്തിച്ചത്.

Read Also: തൃശ്ശൂരിലെ അറവ് ശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ പുഴുക്കൾ

എന്നാല്‍, രഹസ്യ  വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വന്‍ ലഹരിക്കടത്ത് പിടികൂടുകയായിരുന്നു. പഴ പെട്ടികളില്‍ കൊളംബിയയില്‍ നിന്ന് കയറ്റുമതി ചെയ്ത ഏകദേശം 998 കിലോഗ്രാം മയക്കുമരുന്ന് യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.

ഉരുളകിഴങ്ങിന്റെ രൂപത്തിലും ഉപ്പേരികളുടെ രൂപത്തിലുമാണ് കൊളംബിയയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മയക്കുമരുന്നുകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, പായ്ക്ക് ചെയ്ത തിയതികള്‍ ഇല്ലാത്തതിനാല്‍ പോലീസിന് സംശയം തോന്നിയതിലൂടെ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയതോടെയായിരുന്നു അതിശയിപ്പിക്കും വിധത്തില്‍ പുതിയ രീതിയിലുള്ള മയക്കുമരുന്ന് കടത്ത് കണ്ടെത്തിയത്. മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button