തിരുവനന്തപുരം: കേരളത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഒരു എസ്.പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മീഷണര്‍ തുറന്ന് പറഞ്ഞു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ വെളിപ്പെടുത്തല്‍.
Read Also: പ്ലസ് വൺ പ്രവേശനം: ഏകജാലകം വഴി ജൂൺ രണ്ട് മുതൽ ഒൻപത് വരെ അപേക്ഷിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
ഒരു വശത്ത് ലഹരിക്കെതിരെ പ്രതിരോധ കോട്ട തീര്‍ക്കുകയാണ് പൊലീസ്. ഇതിനിടയിലാണ് പോലീസുകാരുടെ മക്കള്‍ക്കിടയില്‍ തന്നെ ലഹരി ഉപയോഗം വ്യാപകമാണന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ വ്യക്തമാക്കിയത്. എല്ലാ റാങ്കിലുമുള്ള പൊലീസുകാരുടെ മക്കളും ലഹരിക്ക് അടിമകളായിയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
പൊലീസ് ക്വാട്ടേഴ്‌സിലും ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് പറഞ്ഞാണ് കമ്മീഷണര്‍ പ്രസംഗം അവസാനിപ്പിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ വെളിപ്പെടുത്തല്‍ എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments