ചണ്ഡീഗഡ്: ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ച മൂന്ന് ഭീകരര്‍ പോലീസ് പിടിയിലായി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലെ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന. ആരാധനാലയങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് പഞ്ചാബിലെ മോഗ ജില്ലയുടെ ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ ചില ക്ഷേത്രങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ ഗ്രനേഡ് ആക്രമണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും മോഗ പോലീസ് പറഞ്ഞു.
Read Also : +92 എന്ന് തുടങ്ങുന്ന നമ്പര്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് : കോളുകള്‍ എടുക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം
ഗോപി എന്ന ഗുര്‍പ്രീത് സിംഗ്, വിന്ദ എന്ന വരീന്ദര്‍ സിംഗ്, ബല്‍ജീത് സിംഗ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, 18 ലൈവ് കാട്രിഡ്ജുകള്‍ എന്നിവ പോലീസ് പിടികൂടി. പ്രതികളിലൊരാളായ ഗുര്‍പ്രീത് അമൃത്സര്‍ ടിഫിന്‍ ബോംബ് കേസിലെ പ്രതിയാണ്.
മോഗ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പരിശോധനക്കിടെ കറുത്ത നിറത്തിലുള്ള ഒരു പിക്ക്അപ്പ് വാന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാന്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് പോലീസിന് നേര്‍ക്ക് ഗ്രനേഡ് എറിയാനും ഇവര്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന പോലീസ്, പ്രതികള്‍ സഞ്ചരിച്ച വാഹനം കൈയ്യോടെ പിടികൂടുകയായിരുന്നു.
Post Your Comments