
കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുളങ്കാടകം പ്രണവത്തിൽ സുരേഷ് കുമാർ(52) ആണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ 11-ഓടെ കൊല്ലം ഇരുമ്പുപാലത്തിന് സമീപമായിരുന്നു അപകടം. വീട്ടിൽ നിന്നും ഡ്യൂട്ടിയ്ക്ക് സ്റ്റേഷനിലേക്ക് വരവെ എതിരേ വന്ന ലോറി ഇടയ്ക്കുകയായിരുന്നു. തുടർന്ന് ഉടൻ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ കൊല്ലം ഏആർ ക്യാമ്പ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.
Post Your Comments