തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ വൻ തിരിമറി നടക്കുന്നതായി കണ്ടെത്തൽ. വകുപ്പ് ആസ്ഥാനത്തെ അഞ്ഞൂറിലധികം ഫയലുകൾ കാണാനില്ല. മരുന്നു വാങ്ങൽ ഇടപാടുകളുടേതടക്കം, സുപ്രധാന ഫയലുകൾ ആണ് കാണാതായിരിക്കുന്നത്.
ഫയലുകളുമായി ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാർ തന്നെയാണ് ഈ വിവരം മേലുദ്യോഗസ്ഥന്മാരെ അറിയിച്ചത്. ഇതേതുടർന്ന്, മേലധികാരികൾ ദിവസങ്ങളോളം ആരോഗ്യ വകുപ്പ് ആസ്ഥാനം അരിച്ചു പെറുക്കിയെങ്കിലും ഒറ്റ ഫയൽ പോലും കണ്ടെത്താൻ സാധിച്ചില്ല.
ടെൻഡറുകൾ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും സർവീസസ് കോർപറേഷൻ വഴി വാങ്ങിയിട്ടുണ്ട്. ഇത് വിവാദമായതിന് തൊട്ടുപിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ, ഇടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായും ആരോപണമുയർന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ പരാതി നൽകിയതിനെത്തുടർന്ന്, കന്റോൺമെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments