ദുബായ്: രാജ്യാന്തര വിമാന സർവ്വീസുകൾ മാത്രം നടത്തുന്നവയിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ഡിസംബറിൽ 35.42 ലക്ഷം സീറ്റുകളാണ് ദുബായ് നൽകിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ദുബായിയേക്കാൾ 10 ലക്ഷം സീറ്റുകൾ കുറവായിരുന്നുവെന്നാണ് ആഗോള സഞ്ചാര വിവരദാതാക്കളായ ഒഎജിയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ആസ്റ്റർഡാം വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്.
24.2 ലക്ഷം സീറ്റുകളാണ് ആംസ്റ്റർഡാം വിമാനത്താവളം നൽകിയത്. കോവിഡ് വൈറസ് വ്യാപനത്തിന് മുൻപുള്ളതിനെ അപേക്ഷിച്ച് എത്ര ഷെഡ്യൂൾഡ് സീറ്റുകൾ നൽകിയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പദവി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ മധ്യത്തോടെ ദുബായ് വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
അതേസമയം ആഭ്യന്തര-രാജ്യാന്തര സർവീസുകളിലൂടെ എത്ര യാത്രക്കാർ സഞ്ചരിച്ചു എന്നു പരിഗണിച്ചാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നൽകുന്നത്. ഇക്കാര്യത്തിൽ ദുബായ് രണ്ടാം സ്ഥാനത്താണ്. 35.3 ലക്ഷം സീറ്റുകളാണ് ദുബായ് ഷെഡ്യൂൾ ചെയ്തത്.
Read Also: ശിഖണ്ഡി പ്രയോഗം കാലഘട്ടത്തിന് യോജിക്കാത്തത് : എംവി ജയരാജനെയും വി മുരളീധരനെയും വിമർശിച്ച് വിഡി സതീശൻ
Post Your Comments