ThiruvananthapuramNattuvarthaLatest NewsKeralaNews

ശിഖണ്ഡി പ്രയോഗം കാലഘട്ടത്തിന് യോജിക്കാത്തത് : എംവി ജയരാജനെയും വി മുരളീധരനെയും വിമർശിച്ച് വിഡി സതീശൻ

കടലാസ് പുലികള്‍ ബഹളം ഉണ്ടാക്കിയാല്‍ യു.ഡി.എഫ് തോറ്റു കൊടുക്കില്ലെന്ന് വി. ഡി സതീശന്‍ പരിഹസിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട് കല്ല് ഇളക്കിയാല്‍ പല്ല് പോകുമെന്ന സിപിഎം സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കടലാസ് പുലികള്‍ ബഹളം ഉണ്ടാക്കിയാല്‍ യു.ഡി.എഫ് തോറ്റു കൊടുക്കില്ലെന്ന് വി. ഡി സതീശന്‍ പരിഹസിച്ചു.

Also Read : ചിലങ്കയണിഞ്ഞതിന് മതമൗലികവാദികൾ ഊരുവിലക്കിയ മലപ്പുറത്തുകാരി മൻസിയ വിവാഹിതയായി: വരൻ സംഗീതകാരനായ ശ്യാം കല്യാൺ

കേന്ദ്രമന്ത്രി വി മുരളീധന്റെ ശിഖണ്ഡി പരാമര്‍ശം ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രയോഗം. മുരളീധരന് കാലത്ത് പിണറായി വിരോധവും രാത്രി ഇടനിലക്കാരായി പ്രവര്‍ത്തിക്കലുമാണെന്ന് സതീശന്‍ ആരോപിച്ചു.

ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.എമ്മിന്റെ പ്രധാന പണിയെന്ന് വി.ഡി സ്തീശന്‍ വിമര്‍ശിച്ചു. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം എന്ന് സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button