തൃശൂര്‍ : നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കെ.എസ്.യു നേതാവിനെതിരെ പരാതി. തൃശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നേതാവിനെ കുറിച്ച് പരാതി ലഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വേണ്ടിയാണെന്ന് പറഞ്ഞ് കെ.എസ്.യു ജില്ലാ സെക്രട്ടറി വില്‍വട്ടം വടക്കേത്തല വി എസ് ഡേവിഡാ(27)ണ് നിരവധി പേരില്‍ പണം വാങ്ങിയത്. വാഹനങ്ങള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Read Also : നീതുവിന്റെ കാമുകന്‍ ബാദുഷ അതീവ തന്ത്രശാലി : ലക്ഷങ്ങള്‍ ആസ്തിയുള്ള യുവതിയുടെ ജീവിതം ഇപ്പോള്‍ കട്ടപ്പുറത്ത്
കുറ്റൂര്‍ സ്വദേശിയും ബിരുദ വിദ്യാര്‍ഥിയുമായ ആന്റണി ചാഴൂര്‍, ഒല്ലൂര്‍ എടക്കുന്നി കാഞ്ചന വിജയന്‍, തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ വി ക്രഡിറ്റ്‌സ് ഫിറ്റ്‌നസ് ഡയറക്ടര്‍ രഞ്ജിത് ശങ്കര്‍, ചെമ്പൂക്കാവ് ആന്‍ഗ്രി ബേര്‍ഡ് ട്രാവല്‍സ് മാനേജിങ് പാര്‍ട്ണര്‍ ശരണ്യ രഞ്ജിത് തുടങ്ങിയവരാണ് തൃശൂര്‍ ഈസ്റ്റ്, ഒല്ലൂര്‍, വിയ്യൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രേഖകള്‍ സഹിതം പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കി, പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് പലതവണയായി ലക്ഷക്കണക്കിന് രൂപ ഡേവിഡ് വാങ്ങിയെന്നും എട്ടു ലക്ഷംരൂപ തിരികെ ലഭിക്കാനുണ്ടെന്നും ആന്റണി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവന്‍ പ്രസിഡന്റായ കൊക്കാല മത്സ്യ വിപണന സഹകരണ സംഘത്തില്‍ മകന് പ്യൂണിന്റെ ജോലി നല്‍കാമെന്ന് പറഞ്ഞാണ് കാഞ്ചന വിജയനില്‍നിന്ന് 4.75 ലക്ഷം രൂപ വാങ്ങിയത്. കൂലിപ്പണിക്കാരിയായ കാഞ്ചന മകന് തൊഴില്‍ ലഭിക്കുമെന്ന് കരുതി പലിശയ്ക്ക് പണം വായ്പയെടുത്താണ് തുക ഡേവിഡിന് നല്‍കിയത്. ഡിസംബറില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് രഞ്ജിത് ശങ്കറില്‍നിന്ന് 1.50 ലക്ഷം രൂപ വാങ്ങിയത്.
Post Your Comments