KeralaLatest NewsNews

നീതുവിന്റെ കാമുകന്‍ ബാദുഷ അതീവ തന്ത്രശാലി : ലക്ഷങ്ങള്‍ ആസ്തിയുള്ള യുവതിയുടെ ജീവിതം ഇപ്പോള്‍ കട്ടപ്പുറത്ത്

കോട്ടയം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട ബാദുഷ അതീവ തന്ത്രശാലിയാണെന്ന് പൊലീസ്. ആ യുവാവുമായുള്ള ബന്ധമായിരുന്നു നീതു എന്ന വീട്ടമ്മയ്ക്ക് ജീവിതം താളം തെറ്റിയത്. തികച്ചും നാടകീയമായാണ് യുവതിയെ സമര്‍ത്ഥമായി കബളിപ്പിച്ചു തലയൂരാന്‍ ഒരുങ്ങുകയായിരുന്ന ഇബ്രാഹിം ബാദുഷ എന്ന യുവാവ് അകത്തായത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചു പിടിയിലായ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് അവിചാരിതമായി കാമുകന്‍ ഇബ്രാഹിം ബാദുഷയും ചിത്രത്തിലേക്കു വന്നത്.

Read Also : മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 80കാരന്‍: കഴുത്തറുത്ത്, തല തല്ലിപ്പൊട്ടിച്ച് കൊലപ്പെടുത്തി മകന്‍

നീതു കുഞ്ഞിനെ തട്ടിയെടുത്തു കൊണ്ടുപോയ സംഭവം പുറത്തു വന്നതോടെ പോലീസിന്റെ സംശയം നീതുവിന്റെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന ഏതെങ്കിലും റാക്കറ്റിന്റെ ഭാഗമാണോ നീതു എന്നും ആദ്യഘട്ടത്തില്‍ പോലീസ് സംശയിച്ചിരുന്നു.

തുടര്‍ന്നാണ് നീതുവിനെ കൂടുതല്‍ ചോദ്യം ചെയ്തത്. ഇതോടെ കാമുകന്റെ കാര്യം തുറന്നു പറയാന്‍ നീതു നിര്‍ബന്ധിതയാകുകയായിരുന്നു. തട്ടിയെടുക്കല്‍ സംഭവത്തില്‍ കാമുകനു ബന്ധമൊന്നുമില്ലെന്നു വ്യക്തമായെങ്കിലും പോലീസ് കാമുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ കാമുകന്‍ ബാദുഷ ഈ കേസില്‍ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പോലീസ് എങ്കിലും നീതു കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയാറായതോടെ നാടകീയമായി ബാദുഷ രണ്ടു കേസുകളില്‍ പ്രതിയായി മാറി. നീതുവില്‍നിന്നു 30 ലക്ഷം രൂപയും ആഭരണങ്ങളും വഞ്ചിച്ചെടുത്ത കേസിലും നീതുവിന്റെ കുട്ടിയെ മര്‍ദ്ദിച്ച കേസിലുമാണ് ബാദുഷ പെട്ടത്.

ലക്ഷങ്ങളുടെ സമ്മാനങ്ങള്‍ നല്‍കിയിട്ടും കാമുകന്‍ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് നീതു ഗര്‍ഭിണിയാണെന്ന കഥയുണ്ടാക്കിയതും മെഡിക്കല്‍ കോളജില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കാരണമെന്നു നീതു ഒടുവില്‍ തുറന്നു പറയുകയായിരുന്നു. പലപ്പോഴായി സ്വര്‍ണവും 30 ലക്ഷം രൂപയുമാണ് കാമുകന്‍ ഇബ്രാഹിമിനു നല്‍കിയതെന്നാണ് നീതു പോലീസിനു നല്‍കിയ മൊഴി.

നീതു വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവ് തിരുവല്ല കൂറ്റൂര്‍ സ്വദേശി സുധീഷ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കളമശേരിയില്‍ വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു ഈ കുടുംബം. സുധീഷ് എല്ലാ മാസവും വീട്ടിലെത്താറുമുണ്ട്.

കാമുകനില്‍ നിന്ന് ആദ്യം നീതു ഗര്‍ഭിണിയായപ്പോള്‍ കാമുകന്റെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭം അലസിപ്പിച്ചു. ഇതിനിടയില്‍ നീതുവില്‍നിന്നു പലപ്പോഴായി ലക്ഷങ്ങള്‍ ഇബ്രാഹിം ബാദുഷ കൈക്കലാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കിടെ നീതു രണ്ടാമതും ഗര്‍ഭിണിയായി. ഇക്കാര്യം ഇബ്രാഹിം ബാദുഷയ്ക്കും അറിയാമായിരുന്നു. ഇയാള്‍ അറിയാതെ നീതു ഗര്‍ഭം അലസിപ്പിച്ചെങ്കിലും വിവരം ബാദുഷയെ അറിയിച്ചിരുന്നില്ല. ഇതിനിടയില്‍ ബാദുഷയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ നീതു തന്നെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാദുഷ തയാറായില്ല.

തുടര്‍ന്നു താന്‍ ഗര്‍ഭിണിയാണെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികിത്സിയിലാണെന്നും നീതു പറഞ്ഞു. പിന്നീട് മെഡിക്കല്‍ കോളജിലെത്തി ഒരു കുട്ടിയെ തട്ടിയെടുക്കുവാനുള്ള പദ്ധതി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നീതു എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button