ThrissurKeralaNattuvarthaLatest NewsNews

കമ്മിഷൻ അടിക്കുന്നതിൽ പിണറായിക്ക് ഡോക്ടറേറ്റ്: അടിച്ചുമാറ്റാനുള്ള അവസാന വഴിയാണ് കെ റെയിലെന്ന് കെ സുധാകരൻ

തൃശൂർ: കമ്മിഷൻ അടിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെറെയിൽ വിഷയത്തിൽ അദ്ദേഹത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലാവ‌ലിൻ പദ്ധതിയിൽ കമ്മിഷൻ ആയി കോടികൾ അടിച്ചുമാറ്റി പിണറായി അത് തെളിയിച്ചയാളാണെന്നും അഞ്ചു വർഷവും കമ്മിഷൻ വാങ്ങി നാടു കൊള്ളയടിക്കുകയായിരുന്നു എന്നും കെ സുധാകരൻ ആരോപിച്ചു.

‘ഇപ്പോൾ അടിച്ചു മാറ്റാനുള്ള അവസാനത്തെ വഴിയായി കണ്ടിരിക്കുകയാണ് കെ റെയിൽ. രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പാക്കണമെന്നു വാശി പിടിക്കുമ്പോൾ ഒന്നുകിൽ അദ്ദേഹത്തിനു തലയ്ക്കു സുഖമില്ല, അല്ലെങ്കിൽ കൃത്യമായ ലക്ഷ്യമുണ്ടെന്ന് മനസ്സിലാക്കാം. എന്തു വന്നാലും നടപ്പാക്കും എന്നു പറയാൻ പിണറായിയുടെ തറവാട്ടുവക ഭൂമിയ്ക്കകത്തല്ല പദ്ധതി വരുന്നത്.’ കെ സുധാകരൻ പറഞ്ഞു.

ചിലങ്കയണിഞ്ഞതിന് മതമൗലികവാദികൾ ഊരുവിലക്കിയ മലപ്പുറത്തുകാരി മൻസിയ വിവാഹിതയായി: വരൻ സംഗീതകാരനായ ശ്യാം കല്യാൺ

കല്ല് പിഴുതുമാറ്റാൻ പോകുന്നവർ പല്ല് സൂക്ഷിക്കണമെന്ന ഇപി ജയരാജന്റെ പ്രസ്താവന മാന്യമായ ഒന്നായില്ലെന്നും അതിനു മറുപടി പറയാൻ താനില്ലെന്നും സുധാകരൻ പറഞ്ഞു. ജയരാജൻ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനെ നേരിടാൻ യൂത്ത് കോൺഗ്രസും കെഎസ്‌യുവും മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button