
ശ്രീകണ്ഠപുരം: റബര്‍ ഷീറ്റ് അടിക്കാന്‍ പോയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മധ്യവയസ്കനെതിരെ കേസെടുത്തു. കൂട്ടുംമുഖം കൊയിലിയിലെ തടത്തില്‍ തോമസ് എന്ന സാന്റിക്കെതിരെയാണ് (52) കേസെടുത്തത്. ശ്രീകണ്ഠപുരം പൊലീസ് ആണ് കേസെടുത്തത്.
കൂട്ടുംമുഖം കൊയിലിയിലെ 36കാരിയുടെ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.
Read Also : തല വെട്ടിയെടുക്കും: എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ
റബര്‍ തോട്ടത്തില്‍ നിന്ന് പാലെടുത്ത് മറ്റൊരു പറമ്പില്‍ ഷീറ്റ് അടിക്കാന്‍ പോയപ്പോഴാണ് അവിടെ ജോലി ചെയ്യുകയായിരുന്ന സാന്റി കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. നിലവിൽ സാൻറി ഒളിവിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments