Latest NewsNewsIndia

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിൽ, കോവിഡ് രോഗികൾക്ക് തപാൽ വോട്ട്:തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷിതമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് കമ്മീഷൻ അറിയിച്ചു. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചു.

കമ്മീഷൻ മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ:

നാമനിർദേശ പത്രിക ഓൺലൈൻ ആയി നൽകാം.

ഓൺലൈൻ നടപടികൾ പ്രോത്സാഹിപ്പിക്കും.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു.

കോവിഡ് ബാധിതർ, 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യം ഒരുക്കും.

ഓരോ മണ്ഡലങ്ങളിലെയും ഒരു ബൂത്ത് എങ്കിലും വനിതകൾ നിയന്ത്രിക്കും.

പോളിങ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം.

ഡ്യൂട്ടിയിൽ ഉള്ളവർക്ക് കരുതൽ ഡോസ് വാക്സിൻ ഉറപ്പാക്കും.

പ്രചാരണം പരമാവധി ഡിജിറ്റൽ ആക്കണം.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം നീട്ടി.

ജനുവരി 15 വരെ റാലികൾക്ക് അനുമതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button