Latest NewsNewsMobile PhoneBusiness

പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിൽ അവതരിപ്പിച്ച് ഷവോമി

പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിൽ അവതരിപ്പിച്ച് ഷവോമി. ഷവോമിയുടെ 11ഐ, 11ഐ ഹൈപ്പര്‍ചാര്‍ജ് എന്നിവയാണ് വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എംഐ 10ഐ യുടെ തുടര്‍ച്ചയാണ് ഈ പുതിയ ഫോണുകള്‍. രണ്ട് സ്മാര്‍ട്ട്ഫോണുകളും ബാറ്ററിയും ചാര്‍ജിംഗ് ശേഷിയിലും വലിയ മികവാണ് പുലര്‍ത്തുന്നത്.

പുതിയ ഫോണുകളില്‍ 11i ഹൈപ്പര്‍ചാര്‍ജിനാണ് കൂടുതല്‍ പ്രീമിയം ലുക്ക്. കൂടാതെ 120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതേസമയം 11ഐ ഇത് 67 വാട്‌സ് ആയി പരിമിതപ്പെടുത്തുന്നു. 11i റെഡ്മി നോട്ട് 11 പ്രോയുടെ റീ-ബ്രാന്‍ഡഡ് പതിപ്പ് പോലെയാണ് കാഴ്ചയില്‍. ഹൈപ്പര്‍ചാര്‍ജ് പ്രധാനമായും റെഡ്മി നോട്ട് 11 പ്രോ പ്ലസാണ്.

നവംബര്‍ അവസാനമാണ് റെഡ്മി നോട്ട് 11 സീരീസ് ചൈനയില്‍ അവതരിപ്പിച്ചത്. രണ്ട് ഫോണുകളും മീഡിയാടെക്കിന്റെ ഡയമെന്‍സിറ്റി 920 എസ്ഒസി പായ്ക്ക് ചെയ്യുകയും 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഷവോമി 11ഐയുടെ ഇന്ത്യയിലെ വില 24,999 രൂപയില്‍ ആരംഭിക്കുന്നു.

Read Also:- ശരീരത്തിലെ വിഷാoശങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം!

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് വില. പുതുവര്‍ഷ ഓഫറിന്റെ ഭാഗമായി 1500 രൂപ കിഴിവ് നല്‍കുന്നു, കൂടാതെ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപ കിഴിവോടെ ഫോണ്‍ ലഭിക്കും. 11ഐ ഹൈപ്പര്‍ചാര്‍ജ്ജ് ഇന്ത്യയില്‍ 6ജിബി റാമും 128ജിബി സ്റ്റോറേജ് വേരിയന്റും അടക്കമുള്ള മോഡലിന് 26,999 രൂപയില്‍ ആരംഭിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപയാണ് വില. ഹൈപ്പര്‍ചാര്‍ജിനും ഓഫറുകള്‍ ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button