ErnakulamLatest NewsKeralaNattuvarthaNews

എസ്‌ഡിപിഐയുടേത് ഫാഷിസത്തിനെതിരായ രാഷ്ട്രീയം, ആർഎസ്എസിന്റേത് വംശഹത്യയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രം: അഷ്റഫ് മൗലവി

കൊച്ചി: എസ്‌ഡിപിഐയുടേത് ഫാഷിസത്തിനെതിരായ രാഷ്ട്രീയമാണെന്നും ജനാധിപത്യ മാർഗങ്ങളിലൂടെയുള്ള ജനകീയ അതിജീവന മാർഗമാണ് തങ്ങളുടേതെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേരളത്തെ ആർഎസ്എസ്​ ആയുധപ്പുരയാക്കി മാറ്റുകയാണെന്നും ആർഎസ്എസ്​ ആയുധപ്പുരകൾ റെയ്ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം അപകടകരമായ മുദ്രാവാക്യങ്ങളുയർത്തി ആർഎസ്എസ് പ്രകടനങ്ങൾ നടത്തിയെന്നും ന്യൂനപക്ഷ മേഖലകളിൽ ആയുധമേന്തി അക്രമാസക്തമായ പരിപാടികൾ നടത്തുമെന്ന് സർക്കാർ തലത്തിൽ മുന്നറിയിപ്പുകളുണ്ടായിരുന്നുവെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കണം: മന്ത്രി വീണാ ജോര്‍ജ്

ആർഎസ്എസും അനുബന്ധ സംഘടനകളും മുന്നോട്ടുവെക്കുന്നത് വംശഹത്യയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണെന്നും രാജ്യത്തെ പല ഭാഗങ്ങളിലും അവർ അധികാരത്തിലെത്തിയത് ഇത്തരത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യത്വവിരുദ്ധമായ ഭീകര പ്രത്യയശാസ്ത്രമാണ് ആർഎസ്എസ് മുന്നോട്ടുവെക്കുന്നതെന്നും കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർഎസ്എസ് ശ്രമം എസ്‌ഡിപിഐ നേരിടുമെന്നും അഷ്‌റഫ് മൗലവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button