മുംബൈ: ക്രിക്കറ്റിലെ ഓള്‍ടൈം ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മൂന്ന് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് തന്റെ ടീമില്‍ സച്ചിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് അതിശയകരം. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിനെയും വെടിക്കെട്ട് വീരന്‍ വീരേന്ദര്‍ സെവാഗിനെയുമാണ് സച്ചിന്‍ ഓപ്പണിംഗ് പൊസിഷനിലേക്ക് പരിഗണിച്ചത്.
ടെസ്റ്റില്‍ ആദ്യമായി 10,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട താരമാണ് സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്താന്‍ സെവാഗിനും സാധിച്ചിട്ടുണ്ട്. ഇതിഹാസ താരം ബ്രയാന്‍ ലാറ, വിവിയന്‍ റിച്ചാര്‍ഡ്സ്, ജാക്സ് കാലിസ്, സൗരവ് ഗാംഗുലി എന്നിവരെയാണ് സച്ചിന്‍ തന്റെ പ്ലെയിംഗ് ഇലവന്റെ മധ്യനിരയിലേക്ക് തിരഞ്ഞെടുത്തത്.
വിക്കറ്റ് കീപ്പര്‍ റോളിലേക്ക് സച്ചിന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ തിരഞ്ഞെടുത്തു. ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍, ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, ഇതിഹാസ പേസര്‍ വസീം അക്രം, ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മഗ്രാത്ത് എന്നിവരെയാണ് സച്ചിന്‍ ഉള്‍പ്പെടുത്തിയത്.
Read Also:- നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കുന്നുണ്ടോ? ലഭിക്കാൻ ചില ടിപ്‌സ് ഇതാ!
സച്ചിന്റെ ഓള്‍ടൈം ബെസ്റ്റ് ഇലവന്‍: വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, വിവിയന്‍ റിച്ചാര്‍ഡ്സ്, ജാക്സ് കാലിസ്, സൗരവ് ഗാംഗുലി, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, വസീം അക്രം, ഹര്‍ഭജന്‍ സിംഗ്, ഗ്ലെന്‍ മഗ്രാത്ത്.
Post Your Comments