Latest NewsNewsIndia

‘പറയുന്നതേ ചെയ്യൂ ചെയ്യുന്നതേ പറയൂ’, അതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ : ജോണ്‍ ബ്രിട്ടാസ് എംപി

ഹൈദരാബാദ് നിക്ഷേപക സംഗമത്തില്‍ മുഖ്യനെ പുകഴ്ത്തി എംപി

ഹൈദരാബാദ് : 2022-ലെ നിരവധി വികസന പ്രവത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടക്കം കുറിച്ച് ഹൈദരാബാദില്‍ നിക്ഷേപക സംഗമം. ഹൈദരാബാദിലെ പാര്‍ക്ക് അവന്യു ഹോട്ടലില്‍ ‘ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് . നിക്ഷേപക സംഗമത്തില്‍ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേരളത്തെക്കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Read Also : 2030ല്‍ ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാവും, ജപ്പാനെ മറികടന്ന് ഏഷ്യയിൽ രണ്ടാം സ്ഥാനത്തെത്തും: റിപ്പോര്‍ട്ട്


കേരളത്തിന്റെ മുഖ്യമന്ത്രി എന്താണോ കാണുന്നത് അത് നടപ്പിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തെ ഒരു മൂന്നര ദശാബ്ദകാലമായി അറിയാം. ഞാന്‍ കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തനം ആരംഭിച്ച സമയം അദ്ദേഹം സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറി ആയിരുന്നു. അന്ന് മുതല്‍ എനിക്ക് അദ്ദേഹത്തെ നല്ല പോലെ അറിയാം അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഞാന്‍ എന്ത് ടാഗ് ലൈന്‍ കൊടുക്കും എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും , അദ്ദേഹം പറയുന്നതേ ചെയ്യൂ ചെയ്യുന്നതേ പറയൂ… ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല’ ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

അതേസമയം, കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ച. 2022-ലെ നിരവധി വികസന പ്രവത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള തുടക്കം കൂടിയാകും ഹൈദരാബാദിലെ നിക്ഷേപക സംഗമം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button