ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ജയില്‍ അധികൃതര്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. തടവുകാരന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്ക്ക് എത്തിയത്. ഇത് കണ്ടയുടന്‍ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങുകയായിരുന്നു.
Also Read : രഞ്ജിത് ശ്രീനിവാസൻ വധം; മുഖ്യസൂത്രധാരകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
ജയില്‍ നമ്പര്‍ ഒന്നിലെ തടവുകാരനാണ് മൊബൈല്‍ ഫോൺ വിഴുങ്ങിയതെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. ഇയാളെ ഉടന്‍ ഡല്‍ഹിയില്‍ ദീന് ദയാല്‍ ഉപാധ്യായ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments