KannurKeralaNattuvarthaLatest NewsNews

നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി. പ്രകാശ് ആണ് മരിച്ചത്. ഇരിട്ടി ഉളിയിലാണ് അപകടം

കണ്ണൂർ: നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാര്‍ ഇടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി. പ്രകാശ് ആണ് മരിച്ചത്. ഇരിട്ടി ഉളിയിലാണ് അപകടം.

ഇന്ന് രാവിലെ ആറോടെയാണ് സംഭവം. അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയില്‍ നിന്നുമെത്തിയ ബസ് ഉളിയില്‍ ചായ കുടിക്കാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

Read Also : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സംഭവിച്ചതെന്ത്? സുപ്രീംകോടതി ഇടപെടുന്നു, ഒഴിഞ്ഞു മാറാനാവാതെ പഞ്ചാബ് സർക്കാർ

ചായ കുടിക്കാനായി കണ്ടക്ടര്‍ പുറത്തിറങ്ങിയ സമയമാണ് നിയന്ത്രണം നഷ്ടമായ കാര്‍ വന്ന് ഇടിച്ചത്. ഇയാള്‍ കാറിനും ബസിനും ഇടയില്‍ പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രകാശ് മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button