കാഞ്ഞങ്ങാട്: വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് പൊലീസ് പിടിയിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നും വരികയായിരുന്ന വിദ്യാർഥിനിയോട് വിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച് അടുത്തെത്തിയ രാജേന്ദ്രൻ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
Read Also : ഇങ്ങനെ പോയാൽ വിശദീകരിച്ച് തന്നെ കൊല്ലങ്ങൾ കടന്നു പോകും: സിൽവർ ലൈൻ വിശദീകരണ യോഗം എറണാകുളത്തും
തുടർന്ന് പെൺകുട്ടി ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ ബേക്കൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അർധരാത്രിയോടെ പ്രതിയെ വീട്ടിലെത്തിയാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുകയും 14 ദിവത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
Post Your Comments