തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളത്തും വിശദീകരണ യോഗം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ് ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം എറണാകുളത്ത് ചേരുന്നത്.
അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് കൃത്യമായി അവതരിപ്പിക്കാനാണ് ഇന്നത്തെ യോഗം ശ്രമിക്കുക. പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക.
അതേസമയം, 11 ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ സഞ്ചരിക്കുക.
Post Your Comments