ആലപ്പുഴ: പുകയില ഉൽപ്പന്നങ്ങൾ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ എന്ന പേരിൽ ഒൻപത് പെട്ടികളിയായിരുന്നു ഇത് കണ്ടെത്തിയത്. ഏകദേശം 436 കിലോ ഗ്രാം തൂക്കം വരുന്ന ലഹരിവസ്തുക്കൾക്ക് മൂന്ന് ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. ഇവ എത്തിക്കേണ്ട ആളുടെ പേര് വിവിരങ്ങൾ പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നു.
Read Also : എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം : പിന്നാലെ സസ്പെൻഷൻ
ജില്ലയിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ പൊലീസ് ട്രെയിനുകളിലെ പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്ന് ലഹരി വസ്തുക്കൾ സ്വീകരിക്കാനെത്തിയവർ പൊലീസിനെ കണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻസ്പെക്ടർ ബി എൽ ബിനുകുമാർ, എഎസ്ഐ അജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments