PathanamthittaLatest NewsKeralaNews

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും

വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ ക്രമീകരണങ്ങള്‍ സജ്ജീകരിക്കും

പത്തനംതിട്ട: അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : വിഴിഞ്ഞം സിഎംഎഫ്ആര്‍ഐയില്‍ രണ്ട് താത്കാലിക ഒഴിവ്

നൂറുകണക്കിന് തീര്‍ത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങള്‍ ഉപയോഗിച്ചുവരുന്നത്. മകരവിളക്ക് കാലമായതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇടത്താവളത്തില്‍ കൂടുതല്‍ ശുചിമുറികള്‍ തുറന്നുനല്‍കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.

വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ ക്രമീകരണങ്ങള്‍ സജ്ജീകരിക്കും. നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. റോഷന്‍ നായര്‍, പി.കെ അനീഷ്, അയ്യപ്പ സേവാ സമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button