
ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസിനായി പ്രത്യേക പൂജ നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിലെ ഉഗ്രതാരാ ക്ഷേത്രത്തിലാണ് രുദ്രയാഗ പൂജ സംഘടിപ്പിച്ചത്. നരേന്ദ്രമോദി ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. പ്രത്യേക പൂജയില്‍ പങ്കെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Read Also : മോദിയുടേത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവര്‍ത്തി: രാകേഷ് ടികായത്
‘രാഷ്ട്രത്തിനായി അക്ഷീണം പ്രയത്നിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. കോടിക്കണക്കിന് വ്യക്തികളുടെ പ്രാര്‍ത്ഥന അദ്ദേഹത്തിനോടൊപ്പമുണ്ട്. ഒരു ശക്തിയ്ക്കും അദ്ദേഹത്തെ ഉപദ്രവിക്കാനാകില്ല’ ,ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദര്‍ശിച്ചത്. ഇതിനിടെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയില്‍ കുടുങ്ങി കിടക്കുകയുമാണ് ഉണ്ടായത്.
സംഭവത്തില്‍ ആശങ്കയറിച്ച് നിരവധി പേര്‍ എത്തിയിരുന്നു . ഇതിനിടെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമെത്തി. ലോയേഴ്സ് വോയ്സ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പഞ്ചാബ് സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments