പത്തനംതിട്ട: കോന്നി വനമേഖലയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉൾവനത്തിൽ തലയോട്ടിയും അസ്ഥികളും ഉൾപ്പടെയുള്ളവ കണ്ടെത്തിയത്.
വനത്തിൽ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാൻ പോയ കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജൻ കോളനിയിൽ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കാണാതായത്. തുടർന്ന് ഇരുവരെയും കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് അച്യുതൻ ജനുവരി ഒന്നിനാണ് പൊലീസിൽ പരാതി നൽകിയത്.
Read Also : കേരളം വൈകാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്കെത്തും: ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
പിന്നാലെ കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് വനപാലക സംഘത്തിനൊപ്പം ബുധനാഴ്ച പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായ ദമ്പതികളുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments