
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ വിദേശത്ത് തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്താഴ്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനമാണ് ‘സ്വകാര്യ സന്ദര്‍ശനത്തിനായി’ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. എന്നാല്‍, എവിടെക്കാണ് രാഹുല്‍ പോയത് എന്നത് ഔദ്യോഗികമായി കോണ്‍ഗ്രസ് അറിയിച്ചിരുന്നില്ല.
വളരെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്‍റെ വിദേശ യാത്ര. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പഞ്ചാബില്‍ നടത്താനിരുന്ന റാലികള്‍ മാറ്റിവച്ചിരുന്നു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിരിക്കും ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഇതിനകം ഈ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
Read Also : മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയുമായി മധ്യവയസ്കൻ
അതേസമയം, നേരത്തെ രാഹുലിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
Post Your Comments