ThiruvananthapuramNattuvarthaLatest NewsKeralaNews

ഈ സ്ത്രീയെ സംരക്ഷിച്ചു പിടിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ സ്റ്റേറ്റ് ലജ്ജിക്കണം: ബിന്ദു അമ്മിണി വിഷയത്തിൽ ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്. ഹിന്ദുത്വ മിലിറ്റൻസിനെ തെരുവിൽ നേരിടുന്ന ഈ സ്ത്രീയെ സംരക്ഷിച്ചു പിടിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ സ്റ്റേറ്റ് ലജ്ജിക്കണമെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ബിന്ദു അമ്മിണിക്ക് നേരെ നടന്ന തരത്തിലുള്ള ക്രിമിനലിസം കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്നും വിശ്വാസമല്ല മറിച്ച് മറ്റൊരാളെ ആക്രമിക്കാനുള്ള ഫാസിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യവുമില്ലാത്ത പദ്ധതികൾ, ശബരിമല വിമാനത്താവളത്തിന് പിന്നിൽ ഹിഡന്‍ അജണ്ട: ഇ ശ്രീധരന്‍

ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്ന് തോന്നിയ അക്രമകാരിയോട് സര്‍ക്കാര്‍ ഒരു അലിവും കാണിക്കില്ലെന്നും അക്രമിക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം ബീച്ചിലുണ്ടായ അടിപിടിയില്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരെ പരാതി നല്‍കുമെന്ന് കേസിൽ പ്രതിയായ മോഹന്‍ദാസിന്റെ ഭാര്യ വ്യക്തമാക്കി. ബിന്ദു അമ്മിണി ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും യുവതി ആരോപിച്ചു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഹിന്ദുത്വ മിലിറ്റൻസിനെ തെരുവിൽ നേരിടുന്ന ഈ സ്ത്രീയെ സംരക്ഷിച്ചു പിടിക്കാൻ പറ്റുന്നില്ലയെങ്കിൽ ഈ സ്റ്റേറ്റ് ലജ്ജിക്കണം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button