കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മുതലാളിത്ത രാജ്യത്ത് കമ്യുണിസ്റ്റ് നേതാവ് ചികിത തേടിപ്പോകുന്നതിനെ ഒരു വിഭാഗം ആളുകൾ വിമർശിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാൾക്ക് അമേരിക്കയിൽചികിത്സയ്ക്ക് വേണ്ടി പോകാൻ പാടില്ലേയെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. നദിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിനെതിരായ വിമർശനത്തിനെതിരെയും ഹരീഷ് പ്രതികരണവുമായി രംഗത്ത് വന്നു. കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലേ എന്നും ഹരീഷ് ചോദിക്കുന്നു. ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യനില പരിശോധിക്കണമെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാൾക്ക് അമേരിക്കയിൽ ചികൽസക്കുവേണ്ടി പോകാൻ പാടില്ലെ?..കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലെ?..സത്യത്തിൽ ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?..
Post Your Comments