ThiruvananthapuramLatest NewsKeralaNattuvarthaNews

ഗു​ണ്ട​ക​ൾ വീ​ടു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി : സംഭവം പ​ള്ളി​പ്പു​റ​ത്ത്

നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം നി​ര​വ​ധി ​വീ​ടു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്

മം​ഗ​ല​പു​രം: പ​ള്ളി​പ്പു​റ​ത്ത് ഗു​ണ്ട​ക​ൾ വീ​ടു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെയാണ് സംഭവം. നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം നി​ര​വ​ധി ​വീ​ടു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

പ​ള്ളി​പ്പു​റം പു​തു​വ​ൽ ഭാ​ഗ​ത്തെ മ​നാ​ഫ്, നൗ​ഫ​ൽ, ഷ​മീ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ഗു​ണ്ടാ​സം​ഘം എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ക​വ​ർ​ച്ച തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ണ​വും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി ​മു​ഴ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read Also : കൊടുങ്ങല്ലൂർ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്

അതേസമയം പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും മം​ഗ​ല​പു​രം സി​ഐ സ​ജീ​ഷ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button