Latest NewsKeralaNews

മുഖ്യമന്ത്രിക്ക് പിടിവാശി: നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ലെന്ന് ഇ.ശ്രീധരൻ

മലപ്പുറം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇ ശ്രീധരന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്നും നാടിന് ആവശ്യമുള്ള, സർക്കാർ അനുമതി ലഭിച്ച പദ്ധതികൾ മാറ്റിവെച്ചിട്ടാണ് സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. ഇത് ആയിരക്കണക്കിന് ജനജീവിതത്തെ ബാധിക്കുമെന്നും ശ്രീധരൻ പറഞ്ഞു.

കെ റെയിൽ എന്ന പദ്ധതിക്ക് പിന്നിൽ ഒരു ഹിഡൻ അജണ്ടയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പോലുള്ള പദ്ധതി നടപ്പിലാക്കാൻ ആവശ്യത്തിന് പണം കേരളത്തിൽ ഇല്ല. എല്ലാ മാസവും 4000 കോടിയോളം രൂപയാണ് ശമ്പളം കൊടുക്കാൻ വേണ്ടി സർക്കാർ കടമെടുക്കുന്നത്. 64000 കോടി രൂപയാണ് കെ റെയിൽ പദ്ധതിക്കായി കണക്കാക്കുന്ന തുക. എന്നാൽ, അത് ഒരു ലക്ഷം കോടി കടക്കാൻ സാധ്യതയുണ്ട്. ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികളല്ല മറിച്ച് എൽഡിഎഫിന് ആവശ്യമുളള പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.

Read Also  :  കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്നവര്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നു: സ്വാര്‍ത്ഥതയെന്ന് മാര്‍പ്പാപ്പ

നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള റെയിൽവേ ലൈനുകൾ നവീകരിക്കുകയാണ് ആദ്യം വേണ്ടത്. അതിനെക്കുറിച്ച് സർക്കാർ ചർച്ച നടത്തിയിട്ട് പോലുമില്ല. സിഗ്നലിംഗ് മാറ്റി സുരക്ഷ ഉറപ്പാക്കിയാൽ കുറേയേറെ ട്രെയിനുകൾ ഇനിയും ഓടിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button