UAELatest NewsNewsInternationalGulf

കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു: പ്രവാസി അറസ്റ്റിൽ

ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച പ്രവാസി അറസ്റ്റിൽ. ദുബായ് പോലീസാണ് ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഗൾഫ് പൗരനെയാണ് ഇയാൾ ചില്ലു കുപ്പി കൊണ്ട് എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജുമൈറ ബീച്ച് റസിഡൻസ് (ജെബിആർ) കെട്ടിടത്തിൽ നിന്നാണ് പ്രതി ഒഴിഞ്ഞ കുപ്പി കൊണ്ട് ഗൾഫ് പൗരനെ എറിഞ്ഞത്.

Read Also: 100 ശതമാനം പേരേയും വാക്‌സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: കേരളത്തിന് നേട്ടമെന്ന് മന്ത്രി

പോലീസ് എത്തിയാണ് വഴിയിൽ വീണു കിടന്ന ഗൾഫ് പൗരനെ ആശുപത്രിയിലെത്തിച്ചത്. ഏറു കൊണ്ട സ്ഥലവും കെട്ടിട സ്ഥിതിയും താരതമ്യം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഏതു വിധത്തിലുള്ള പരാതികളും കയേറ്റങ്ങളും www.dubaipolice.gov.ae വെബ് സൈറ്റ് വഴിയോ പൊലീസ് മൊബൈൽ ആപ്പ് ( പൊലീസ് ഐ) മുഖേനയോ തത്സമയം അറിയിക്കണമെന്ന് പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു.

Read Also: ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം : രണ്ട് യുവാക്കള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button