രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് മാറ്റിവച്ച രഞ്ജി ട്രോഫി മത്സരം നടത്താന്‍ ആലോചിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയില്‍ കുറവുണ്ടായാല്‍ ഉടന്‍ ആഭ്യന്തര മത്സരങ്ങള്‍ നടത്തുമെന്ന് ഗാംഗുലി അറിയിച്ചു. വിവിധ ടീം അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രഞ്ജി ട്രോഫി മാറ്റിവച്ചതെന്നും താരങ്ങളുടെ ആരോഗ്യമാണ് ബോര്‍ഡിനു പ്രധാനമെന്നും ഗാംഗുലി പറഞ്ഞു.
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങൾ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.
Read Also:- പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ..!
അതേസമയം, രഞ്ജി ട്രോഫിക്കൊപ്പം സികെ നായിഡു ട്രോഫിയും വനിതാ ടി20 ടൂര്‍ണമെന്റും മാറ്റിവച്ചു. ഇന്ത്യയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.
Post Your Comments