KasargodLatest NewsKeralaNattuvarthaNews

മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയുമായി മധ്യവയസ്കൻ

ടാ​പ്പി​ങ് തൊ​ഴി​ലാ​ളി കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഷാ​ജി തോ​മ​സാ​ണ് മ​ര​ത്തി​ല്‍ ക​യ​റി പ​രാ​ക്ര​മം കാ​ട്ടി​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: മ​ര​ത്തി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​ 52കാ​ര​ൻ. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഷാ​ജി തോ​മ​സാ​ണ് മ​ര​ത്തി​ല്‍ ക​യ​റി പ​രാ​ക്ര​മം കാ​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പെ​രി​യ ആ​യ​മ്പാ​റ ക​രി​ഞ്ചാ​ലി​ലാ​ണ് സം​ഭ​വം.

തുടർന്ന് നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും ചേ​ര്‍ന്ന് ഇയാളെ താ​ഴെ​യി​റ​ക്കി. ക​രി​ഞ്ചാ​ലി​ലെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലെ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​ണ്. ഈ ​തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ അ​ക്കേ​ഷ്യാ മ​ര​ത്തി​ല്‍ ക​യ​റി​യാ​ണ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Read Also : ബുള്ളി ബായ് ആപ്പിന്റെ യഥാർത്ഥ സൃഷ്ടാവ് നേപ്പാളി! പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളെന്ന് വെളിപ്പെടുത്തൽ

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍പെ​ട്ട ര​ണ്ടു പേ​ര്‍ സാ​ഹ​സി​ക​മാ​യി മ​ര​ത്തി​ല്‍ ക​യ​റി ഇ​യാ​ളെ മ​ര​ത്തി​ല്‍ കെ​ട്ടി​യിടുകയും തു​ട​ര്‍ന്ന് അ​ഗ്‌​നി​ര​ക്ഷ സേ​ന​യു​ടെ സ​ഹാ​യം തേ​ടുകയുമായിരുന്നു. കാ​ഞ്ഞ​ങ്ങാ​ടു​ നി​ന്നും ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ്​ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ. ​സ​തീ​ഷിന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. കോ​ട്ട​യ​ത്തു​ നി​ന്നു​ള്ള ബ​ന്ധു​ക്ക​ളോ​ട്​ ഇ​വി​ടെ​യെ​ത്തി ഷാ​ജി​യെ കൊ​ണ്ടു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫ​യ​ര്‍ ആ​ന്‍റ്​ റെ​സ്‌​ക്യു ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ ഇ.​കെ. അ​ജി​ത്ത്, ഫ​യ​ര്‍ ആ​ന്‍റ്​ റെ​സ്‌​ക്യു ഓ​ഫി​സ​ര്‍മാ​രാ​യ സി.​വി. അ​ജി​ത്ത്, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ഷ, ഹോം​ഗാ​ര്‍ഡ് ഐ. ​രാ​ഘ​വ​ന്‍ എ​ന്നി​വ​രാണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button