ഡൽഹി: സമൂഹ മാധ്യമത്തിൽ വൻ ചർച്ചയായ ബുള്ളി ബായ് ആപ്പിന്റെ യഥാർത്ഥ സൃഷ്ടാവും സൂത്രധാരനും താനാണെന്ന് വ്യക്തമാക്കി നേപ്പാൾ സ്വദേശി. ഒരു ട്വിറ്റർ ഉപയോക്താവായ ഇയാൾ ഇന്നലെയാണ് ഇക്കാര്യം അവകാശപ്പെട്ടത്.ബുള്ളി ബായ് ആപ്പ് സൃഷ്‌ടിക്കാൻ ഉപയോഗിച്ച യഥാർത്ഥ ഉപയോക്തൃ നാമവും പാസ്‌വേഡും സോഴ്‌സ് കോഡും ഇയാളിൽ നിന്നും ലഭിക്കുകയും അതിനൊപ്പം ട്വിറ്റർ ഉപയോക്താവ് ഒരു ആർക്കൈവ് ലിങ്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം, നൂറ് കണക്കിന് മുസ്ലീം സ്ത്രീകളെ ‘ലേലം’ ചെയ്ത വെബ് പേജുകളും ആയി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നുള്ള 18 കാരിയായ ശ്വേത സിംഗ് ആണ് സൂത്രധാരണം നടത്തിയതെന്ന് പോലീസ് അവകാശപ്പെടുന്നു.
ഇവരുടെ സുഹൃത്ത് മായങ്ക് റാവത്ത് (20) ആണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. അയാളും ഉത്തരാഖണ്ഡ് സ്വദേശിയാണ്. എന്നാൽ, 21 കാരനായ വിശാൽ കുമാർ ഝായെ തിങ്കളാഴ്ച ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ഒരു ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments