ദുബായ്: 2021ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഏറ്റവും സന്തോഷം നിറഞ്ഞതും വേദന നിറഞ്ഞതുമായ നിമിഷങ്ങള്‍ ഏതെന്ന് തുറന്ന് പറഞ്ഞ് പാക് നായകന്‍ ബാബര്‍ അസം. 2021ലെ ടി20 ലോക കപ്പുമായി ബന്ധപ്പെട്ടാണ് പാക് ടീമിൽ സന്തോഷവും സങ്കടവും കിടക്കുന്നതെന്ന് ബാബര്‍ പറഞ്ഞു.
‘2021ല്‍ എന്നെ ഏറ്റവുമധികം വേദനിപ്പിച്ച തോല്‍വി ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വിയാണ്. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ പാകിസ്ഥാന്‍ ടീം കളിച്ച ടൂര്‍ണമെന്റാണത്. നന്നായി കളിച്ചിട്ടും സെമിയില്‍ തോറ്റ് പുറത്തായത് വേദനിപ്പിച്ചു.’
Read Also:- ചോറ് കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?
‘ടീമെന്ന നിലയില്‍ ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ച നിമിഷം. കാരണം, ലോക കപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായിട്ട് അതായിരുന്നു സ്ഥിതി. അതുകൊണ്ട് 2021ലെ ഏറ്റവും മികച്ച നിമിഷം അതുതന്നെ’ ബാബര്‍ അസം പറഞ്ഞു.
Post Your Comments