ദുബായ്: ഐസിസിയുടെ പുതുക്കിയ ഏകദിന റാങ്കിംഗ് പുറത്തുവിട്ടു. റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 38-ാം റാങ്കിലെത്തി. സിംബാബ്വെയ്ക്കെതിരെ ഏകദിന പരമ്പരയില്‍ ഗില്ലായിരുന്നു താരം. ഏകദിന കരിയറിലെ ആദ്യ സെഞ്ചുറിയും ഗില്‍ സ്വന്തമാക്കിയിരുന്നു. 245 റണ്‍സാണ് പരമ്പരയിയിൽ ഗില്‍ നേടിയത്.
സിംബാബ്വെക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്നെങ്കിലും വിരാട് കോഹ്ലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ആറാമതാണ്. 890 പോയിന്റോടെ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. റാസി വാന്‍ ഡര് ഡസ്സന്, ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ഇമാം ഉല് ഹഖ് (പാകിസ്ഥാന്) എന്നിവരാണ് നാലുവരെയുള്ള സ്ഥാനങ്ങളില്‍.
Read Also:- ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക!
ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, റോസ് ടെയ്ലര്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഏകദിന ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് ഒന്നാമത് തുടരുന്നു. മറ്റു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ജസ്പ്രിത് ബുമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ പേസര്‍. നാലാം സ്ഥാനത്താണ് ബുമ്ര. ടെസ്റ്റിലെ ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാമതും അശ്വിന് രണ്ടാമതും തുടരുന്നു.
Post Your Comments