ന്യൂഡൽഹി: ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്. ഇസ്രായേലി നഗരമായ ഐലറ്റിൽ നടക്കുന്ന 2021 വിശ്വസുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിലാണ് സന്ധു ഈ ബഹുമതി കരസ്ഥമാക്കിയത്.
രണ്ടു തവണയാണ് ഇന്ത്യ ഈ ബഹുമതി നേടിയിട്ടുള്ളത്. 1994-ൽ ആദ്യമായി വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരി സുസ്മിത സെൻ ആണ്. 21 വർഷങ്ങൾക്കു മുമ്പ് 2000-ൽ, ലാറ ദത്തയാണ് അവസാനമായി വിശ്വസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.
സോഷ്യൽ മീഡിയയിൽ, സന്ധുവിന്റെ ആരാധകർ വിജയാഹ്ലാദത്തിലാണ്. 21കാരിയായ ഹർനാസ് സന്ധു സമ്മാനം കരസ്ഥമാക്കിയ വിവരം മിസ് യൂണിവേഴ്സ് അസോസിയേഷൻ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റ് ചെയ്തത്. 2020 മിസ്സ് യൂണിവേഴ്സായിരുന്ന മെക്സിക്കോയുടെ ആൻഡ്രിയ മിസയാണ് ഹർനാസിനെ വിശ്വസുന്ദരി കിരീടം അണിയിച്ചത്.
Post Your Comments